കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് ഫോസ്കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്.
read more തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു
ലൈസൻസിന് അപേക്ഷ നൽകിയ ശേഷം ഫൈൻ അടച്ചാൽ മാത്രമെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുവെന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസി. കമ്മീഷ്ണർ സക്കീർ ഹുസൈൻ പറഞ്ഞു.
ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ13 സ്ക്വാഡുകളാണ് 573 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഇന്നും പരിശോധന നടക്കും.
ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂവന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു. നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ടും ലൈസന്‍സ് എടുക്കാന്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗതയില്‍ തീരുമാനമെടുക്കാന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം