തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.
തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. നിലവിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് വൈശാഖൻ.

ഇന്ന് ചേർന്ന തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എൻ വി വൈശാഖനെതിരായ പരാതി ചർച്ച ചെയ്തിരുന്നു. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കിയതായിരുന്നു ആദ്യത്തെ നടപടി. പിന്നാലെ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പോകാനും ആവശ്യപ്പെട്ടു.
ഏതെങ്കിലും അംഗം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും നടപടികൾ തെറ്റുകൾ തിരുത്തിക്കാനാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















