ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ബജൗർ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ അൻവർ ഉൾ ഹഖ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ നിരോധിത ഭീകര സംഘടനയായ ഐഎസ് ആണെന്ന് കണ്ടെത്തിയതായി പാക് പോലീസ് പറഞ്ഞു.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. 200ലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പാർട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. 10 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ബജൗറിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലുള്ള ഖാര്‍ പട്ടണത്തില്‍ വെച്ചായിരുന്നു സമ്മേളനം. തങ്ങള്‍ ഇപ്പോഴും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയും വിവരങ്ങള്‍ ശേഖരിച്ചു വരികയും ചെയ്യുന്നതായി പോലീസിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിരോധിത സംഘടനയായ ഐസിസ് ആണ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് അറിയിച്ചു. ബോംബ് നിര്‍വീര്യ സ്ക്വാഡ് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തി. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉടൻ തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















