ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 3 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തു. പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ ഐഎസ്ആർഒ ഇന്നലെ രാത്രി വിജയകരമായി പൂർത്തിയാക്കി.
ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രയാൻ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്ന പ്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. വരുന്ന അഞ്ച് ദിവസം ഭൂമിയുടേയും ചന്ദ്രന്റേയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം ഇനി സഞ്ചരിക്കുക.
ഈ മാസം അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം കടക്കും. അഞ്ച് ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓഗസ്റ്റ് 23നു വൈകീട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം