പട്ടാമ്പി: കൊപ്പത്തെ സംഘപരിവാർ സംഘടനകളുടെ കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പട്ടാമ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ബാബു, കൊപ്പം സ്വദേശി സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് 30 സംഘപരിവാർ പ്രവർത്തകർക്കെതിരെ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.
ആർഎസ്എസ്, ബിജെപി, വിഎച്ച്പി പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനിടെയാണ് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രവാക്യം ഉയർത്തിയത്.
യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായി. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി – ആർഎസ്എസ് പ്രവർത്തകരായ 30 പേര്‍ക്കെതിരെ മത മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം