തളിപ്പറമ്പ് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. കരിമ്പം കില ഉപകേന്ദ്രത്തിൽ രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടന ചടങ്ങിനിടയിലാണ് സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.
ചേരയാണു ഇഴഞ്ഞു വന്നതെന്നു പിന്നീട് കണ്ടെത്തി. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ പാമ്പ് വന്ന കാര്യം പറഞ്ഞ ഇദ്ദേഹം കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം