തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന് കുറ്റപ്പെടുത്തി. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമര്‍ശനം.
ഹൈന്ദവ വികാരം വൃണപ്പെടുത്തിയ എ.എൻ. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ബാലന്റെ പ്രതികരണം. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലൻ പറഞ്ഞു.
നായർ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കർ രാജിവ്യക്കണമെന്ന് സുകുമാരൻ നായർ പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതിന് സുമാരൻ നായർ ഷംസീറിനോട് മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രചാരണം എന്‍എസ്എസ് ഏറ്റുപിടിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സുകുമാരന്‍നായരുടെ നിര്‍ദേശം ആ സമുദായം തന്നെ തള്ളിക്കളഞ്ഞു. തെറ്റിദ്ധാരണയാണെങ്കില്‍ സുകുമാരന്‍ നായര്‍ തിരുത്തണമെന്നും സ്പീക്കറോട് മാപ്പുപറയണമെന്നും എ കെ ബാലന് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം