തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികൾക്ക്. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ.
52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. ഒരാഴ്ചയോളം കടലിൽ തങ്ങാനുള്ള ക്രമീകരണങ്ങളും ബോട്ടുകളിൽ ഒരുക്കി.
മണ്ണെണ്ണയുടെ വില വർദ്ധനവ് ചെറുവള്ളക്കാരെ വലയ്ക്കുമ്പോൾ ഡീസൽ വിലയാണ് ബോട്ടുകാരെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ ചെറുമീനുകളെ പിടികൂടുന്നത് കർശനമായി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം