ഇംഫാൽ: മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത മെയ് നാലിലെ സംഭവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ സ്വമേധയാ സുപ്രിംകോടതി ഇടപെടുകയായിരുന്നു. മണിപ്പൂർ വിഷയവുമായ് ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹർജ്ജികളും സുപ്രികോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇതേ നിലപാട് സുപ്രിംകോടതിയിൽ ഇന്ന് വ്യക്തമാക്കുന്ന കേന്ദ്രസർക്കാർ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും.
അതേസമയം, കലാപം തുടരുന്ന മണിപ്പൂരിലെ മോറെയിലേക്ക് കൂടുതൽ പൊലീസിനെ അയച്ചതിനെതിരെ കുകി സ്ത്രീകളുടെ പ്രതിഷേധം തുടരുകയാണ്. മോറെയിലെ മെയ്തെയ്കളുടെ വീടുകൾ തീയിട്ടത്തിന് പിന്നാലെ സുരക്ഷ വർധിപ്പിക്കുന്നതിന്റ ഭാഗമായാണ് കൂടുതൽ പോലീസിനെ വിന്യസിക്കാം സർക്കാർ തീരുമാനിച്ചത്. എന്നാൽ നാനൂറിലധികം വരുന്ന സ്ത്രീകൾ പൊലീസിനെ തടഞ്ഞു.
മോറെ പട്ടണത്തിൽ കുകി- സോക്കാണ് ആധിപത്യം. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. അതേ സമയം മണിപ്പൂരിന് പിന്നാലെ മ്യാൻമറിൽ നിന്ന് അനധികൃതതമായി എത്തിയവരുടെ വിരലടയാളം രേഖപ്പെടുത്താൻ മിസോറാം സർക്കാരും നടപടി തുടങ്ങി.
മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്ര സർക്കാറിന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ച ചെയ്യുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും. എല്ലാ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയം ചർച്ച ചെയ്ത ശേഷം മതി ബാക്കി നടപടികൾ എന്നതാണ് പ്രതിപക്ഷ നിലപാട്. മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ അവിടുത്തെ സാഹചര്യം പാർലമെന്റിൽ വിവരിക്കാൻ ശ്രമിച്ചേക്കും. അതേസമയം, ഡൽഹി സർവീസ് ഓർഡിനൻസ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം