ഭോപ്പാല്‍: മധ്യപ്രദേശിലെ സത്ന ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി പൊലീസ്. വെള്ളിയാഴ്ചയാണ് പതിനേഴുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ വിജയ് സാകേത് (19) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തിനിടെ ജില്ലയിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആളൊഴിഞ്ഞ പ്രദേശത്ത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോകവെയാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. പ്രതി പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി ഭയന്ന് സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്നും രാംനഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ആദിത്യ നാര്യൻ ധുർവെ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച്ചയാണ് കുട്ടി തന്റെ വീട്ടുകാരോട് ദുരനുഭവം വിവരിച്ചത്. കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Also read : പാകിസ്ഥാനില്‍ വന്‍ സ്ഫോടനം; 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്
കഴിഞ്ഞ വ്യാഴാഴ്ച, സത്ന ജില്ലയിലെ മൈഹാർ എന്ന സ്ഥലത്ത് 12വയസ്സുകാരിയെ മൃഗീയമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കളും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കാട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരമാസകലം കടിയേറ്റ പാടുകളുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം