തൃശൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്കു തിരിച്ചറിയൽ രേഖ ഉറപ്പാക്കണമെന്ന് മന്ത്രി ആർ. ബിന്ദു. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും വിഷയമറിഞ്ഞ സമയം മുതൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി മറുപടി പറഞ്ഞു.
Also read : പാകിസ്ഥാനില്‍ വന്‍ സ്ഫോടനം; 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തർപ്രദേശ് മാതൃകയിൽ ശക്തമായ പൊലീസ് സംവിധാനം ആവശ്യമുണ്ടെന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അഭിപ്രായത്തോടും മന്ത്രി പ്രതികരിച്ചു. യുപിയിലെ സ്ത്രീകൾക്ക് സുരക്ഷ ഇല്ലെന്നും യുപി മോഡൽ ഇവിടെ നടപ്പാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം