കൊൽക്കത്ത: ശ്വാസകോശ സംബന്ധിയായ രോഗത്തെത്തുടർന്ന് പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും സി.പി.എം. മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ മുതിർന്ന ഡോക്ടർമാരടങ്ങുന്ന ഒൻപതംഗ സംഘമാണ് നിരീക്ഷിച്ചു വരുന്നത്.
2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യക്ക് ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങള്‍ ഉണ്ട്. 2015 ലാണ് പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ അദ്ദേഹം ഒഴിഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം