നാഗർകോവിൽ: പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിന്‍ രാജ് (19) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്ന റോജിന്‍ അവിടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അവധി ആയിരുന്നതിനാൽ സുഹൃത്തുക്കളടക്കം ഒന്‍പത് അംഗ സംഘമാണ് പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ എത്തിയത്. റോജിന്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കുലശേഖരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം