തിരുവനന്തപുരം: കാട്ടാക്കടയില്‍ യാത്രക്കാരനായ യുവാവിനെ മര്‍ദിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഒപ്പം സീറ്റിലിരുന്നത് ചോദ്യം ചെയ്ത് കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
ബസ് കാട്ടാക്കട സ്റ്റാൻഡിലേക്ക് എത്തിയപ്പോഴാണ് സംഭവം. ആദ്യം ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് യുവാവ് പരാതിയില്‍ പറയുന്നത്.
കാട്ടാക്കട ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷ് കുമാറിനോട് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം