അവശത അനുഭവിക്കുന്നവർക്കും കിടപ്പു രോഗികൾക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഒരു കൈത്താങ്ങാകുവാൻ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ”ഒപ്പം”പദ്ധതി പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്തിലെ 12,18 വാർഡുകളിലെ അർഹരായ രണ്ട് ആളുകൾക്ക് വീൽചെയർ വിതരണം ചെയ്തു.
മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് ചാക്കോ, മാന്നാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പഴവൂർ, പുഷ്പലത, രതി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ, മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.ബാലസുന്ദരപ്പണിക്കർ, പ്രമോദ് കണ്ണാടിശ്ശേരിൽ, സഹകരണ സംഘം പ്രസിഡന്റ് പ്രദീപ് ശാന്തിസദനം, ഹരി കിം കോട്ടേജ്,വി കെ രാജു, സന്തോഷ് എന്നിവർ പങ്കെടുത്തു.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി വീൽചെയർ നൽകിയത്.