കൊല്ലം: 15 കാരിയെ പീഡിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ച ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷൻ എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു വിഷ്ണു.
read morre കൊലവിളി നടത്തിയ ബി.ജെ.പി- സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണം;പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
ഭാര്യയെ ഉപയോഗിച്ചാണ് വിഷ്ണു പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. പിന്നീട് ഇവ ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യുകയായിരുന്നു. ആവശ്യക്കാരിൽ നിന്നും മുൻകൂർ പണം നൽകി ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേർ ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുണ്ട്.
ഫോട്ടോക്ക് 50 രൂപ മുതൽ അഞ്ഞൂറ് രൂപ വരെയും ദൃശ്യങ്ങൾക്ക് 1500 രൂപ വരെയും പ്രതികൾ ആവശ്യക്കാരിൽ നിന്നും ഈടാക്കിയുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം