കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് പോലീസിന്റെ പിടിയിലായത്. 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പോലീസ് പിടികൂടിയത്.
read more ഡാർഫർ മുതൽ ഖർത്തും വരെ : സുഡാനില്‍ രണ്ടു യുദ്ധങ്ങൾക്കിടയിൽ സംഭവിച്ചത്…………
സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.00 മണിക്ക് വിമാത്താവളത്തിന് പുറത്തിറങ്ങി ടാക്സിയില്‍ ഫെറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു ഇയാൾ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോപരിശോധന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം