കഴിഞ്ഞ 20 വർഷമായി സുഡാൻ സാമൂഹിക സാമ്പത്തിക -രാഷ്ട്രീയ അസ്ഥിരതയിലും അരാജകത്വത്തിലുമാണ്. ജനാധിപത്യ സംവിധാനത്തിലേക്കെത്താനുള്ള സുഡാൻ ജനതയുടെ സ്വപ്നങ്ങൾ യഥാർത്ഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടതുണ്ടെന്നാണ് സുഡാനിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങൾ നൽകുന്ന സൂചന. എന്താണ് സുഡാനിൽ സംഭവിക്കുന്നത് ..? എന്താണ് രാജ്യം നേരിടുന്ന സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധി..? അധികാരത്തിനുവേണ്ടി ലഫ്റ്റനെന്‍റ് ജനറൽ അബ്ദുൾ ഫത്താ അബ്ദുൾ റഹ്മാൻ അൽ ബുർഹാൻ നയിക്കുന്ന സുഡാനിലെ ഒദ്യോഗിക സൈനിക വിഭാഗവും ജനറൽ മുഹമ്മദ് ഹമദാൻ ഡഗാലോ നയിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന പാരാമിലിട്ടറി സംഘവും തമ്മിലുള്ള പോരാട്ടം. ഏറ്റവും ലളിതമായി നിലവിലെ അവസ്ഥയെ അങ്ങനെ വിശേഷിപ്പിക്കാം.
പതിറ്റാണ്ടുകൾ പ്രസിഡന്‍റ് ഒമർ ബാഷിറിന്‍റെ ക്രൂരമായ ഭരണത്തിൽ ഞെരിഞ്ഞമർന്ന ജനങ്ങളുടെ രോഷം 2019ല്‍ ചരിത്രത്തിലിടം നേടിയ വിപ്ലവത്തിന്‍റെ രൂപത്തിലേക്കെത്തി. ജനാധിപത്യമാണ് തങ്ങൾ തേടുന്നതെന്ന് ഓരോ മുദ്രാവാക്യത്തിലൂടെയും അവർ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു മാസങ്ങൾക്കുശേഷം ഈരണ്ടു മനുഷ്യര്‍ ഒരാള്‍ മുൻ സൈനിക മേധാവി അബ്ദേൽ ഫത്താഹ് അൽ ബുർഹാൻ..
മറ്റേ വ്യക്തി ഹെമേതി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ഹമദാൻ ഡഗാലോ, ഇവര്‍ സുഡാന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദ്ധാനം അവര്‍ ആവശ്യപ്പെട്ട ജനാധ്യപത്യഭരണം കാഴ്ചവെയ്ക്കും എന്നായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ രണ്ടു പേരും പരസ്പരം കൊടും യുദ്ധത്തിലാണ്. സുഡാനെ പലതായി കീറിമുറിച്ച് നൂറുകണക്കിന് സുഡാനികളെ കൂട്ടക്കുരുതി നടത്തി പോര് മുറുകുന്നു. എങ്ങനെയാണ് ഇത്ര ചെറിയ കാലയളവിൽ ഇത്രയും ഭീകരമായ ഒരു സാഹചര്യത്തിലേക്ക് ശക്തരാ ഈ രണ്ട് മനുഷ്യർ എങ്ങനെയാണ് ശത്രുക്കളായി മാറിയത്….
പട്ടാള അട്ടിമറിയുടെ ഒരു വലിയ പരമ്പര തന്നെയാണ് സുഡാന് പറയാനുള്ളത്. ഔദ്യോഗിക സേനാ വിഭാഗമായ സുഡാനിസ് ആംഡ് ഫോഴ്സ് അഥവാ എസ്എഎഫ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അതിശക്തമായ സാന്നിധ്യമാണ് രാജ്യത്ത് അറിയിച്ചു കൊണ്ടിരിക്കുന്നത് . ആംഗ്ലോ ഈജിപ്ഷ്യൻ ഭരണത്തിൽ നിന്ന് സുഡാൻ സ്വാതന്ത്ര്യമായത് മുതൽ സൈന്യം ഈ അധികാരം ഉപയോഗിക്കുകയാണ്. 1958 ലാണ് ആദ്യത്തെ പട്ടാള അട്ടിമറി സുഡാനില്‍ സംഭവിക്കുന്നത്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥനും നിലവിലെ ജനാധപത്യ പ്രധാനമന്ത്രിയുമായിരുന്ന അബ്ദുള്ള കലീലിനെ പുറത്താക്കി പട്ടാള ഉദ്യോഗസ്ഥനായ ഇബ്രാഹിം അബൌദ് ഭരണം പിടിച്ചടക്കുന്നു.
ഒരു പതിറ്റാണ്ടിനു ശേഷം പ്രധാനമന്ത്രി ഇസ്മായില്‍ അല്‍സരിയെ പുറത്താക്കി 1969ൽ കേണൽ ജാഫർ കെമേറി അടുത്ത പട്ടാള അട്ടിമറിയിൽ വിജയിച്ചു. വളരെ ചുരുങ്ങിയ കാലം മാത്രം നീണ്ടു നിന്ന ആ ജനാധിപത്യ ഭരണം അതോടെ അവസാനിച്ചു. 1985 ൽ അബ്ദേൽ അൽ ദഹാബ് എന്ന് പട്ടാള ഉദ്യോഗസ്ഥൻ ജാഫർ കേമീരിയെ പുറത്താക്കി. പുതിയ ജനാധിപത്യ സർക്കാർ സ്ഥാപിച്ചു നാലുവർഷത്തിനുശേഷം 1989 ലാണ് കേണൽ ഒമർ ബാഷിർ സർക്കാരിനെ മറിച്ചിട്ട് പുതിയ രാജ്യത്തിന്‍റെ പുതിയ തലവനായി സ്വയം പ്രഖ്യാപിക്കുന്നത് .
ഒമര്‍ അല്‍ ബാഷിര്‍- കൂപ്പ് പ്രൂഫിംഗ് തന്ത്രത്തിന്‍റെ തമ്പുരാന്‍.
മുൻപ് ഭരണത്തിൽ എത്തിയവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഒമര്‍ അല്‍ ബാഷിര്‍. രാജ്യത്ത് നിലനിന്നിരുന്ന പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തിൽ ബാഷിറിന് ഉറപ്പുണ്ടായിരുന്നു തന്‍റെ ഭരണവും അട്ടിമറിക്കപ്പെടും എന്ന്. അതുകൊണ്ട് അദ്ദേഹം പുതിയൊരു പട്ടാള തന്ത്രം ഒരുക്കി. കൂപ്പ് പ്രൂഫിംഗ്. തന്‍റെ ചുറ്റും സംരക്ഷണത്തിനായി വിശ്വസ്തരായ ഒരു കൂട്ടം സൈന്യ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചു.
അതാണ് സുഡാന്‍റെ ഇന്നത്തെ ഔദ്യോഗിക സൈന്യത്തിന് തുടക്കമിട്ടത്. തന്‍റെ ഭരണകാലം സൈന്യത്തെ ഒപ്പം നിർത്തുകയും അവരുമായി ശക്തമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു ബാഷിര്‍. തെക്കൻ സുഡാനിൽ തുടർന്നുകൊണ്ടിരുന്ന ആഭ്യന്തര കലാപത്തിൽ അടക്കം വളരെ ശക്തമായ നിലപാടുകൾ സൈന്യത്തിന് അനുകൂലമായി ബാഷിര്‍ സ്വീകരിച്ചു. അതേസമയം വടക്കൻ മേഖലയായ ഡാർഫറിൽ മറ്റൊരു ആഭ്യന്തര സംഘർഷം ഉടലെടുക്കുകയായിരുന്നു.
ഈ മേഖലയിലെ ജനങ്ങൾ ചരിത്രപരമായി തന്നെ ഏറെ അവഗണന നേരിട്ട് വിഭാഗമായിരുന്നു. മരുന്നും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് ലഭ്യമായിരുന്നില്ല എന്ന് മാത്രമല്ല സുഡാൻ സർക്കാരിന്‍റെ യാതൊരുവിധ പ്രാതിനിധ്യവും ആ മേഖലയിൽ ഉണ്ടായിരുന്നില്ല. ഇത് ജനങ്ങളെ അസ്വസ്ഥരാക്കി. പ്രതിഷേധങ്ങളുമായി അവര്‍ ഉയര്‍ത്തെഴുന്നേറ്റു. 2003ൽ ബാഷിറിന്‍റെ ഔദ്യോഗിക സൈന്യം സുഡാന്‍റെ തെക്കൻ ഭാഗത്ത് തിരക്കിലായിരുന്നപ്പോൾ വടക്ക് ഡാര്‍ഫറില്‍ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പ്രാദേശികമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ജഞ്ചവീദ് എന്നറിയപ്പെടുന്ന അറബ് തീവ്രവാദികളെ ആശ്രയിച്ചു.
വിമത ശബ്ദങ്ങളെയും സാധാരണക്കാരെയും തുടച്ചുനീക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന അതിക്രൂര വിഭാഗമായിരുന്നു ജഞ്ചവീദ്. അത് ഏതാണ്ട് 3000 ത്തോളം ഗ്രാമങ്ങളാണ് ഡാര്‍ഫര്‍ മേഖലയില്‍ ഇവരുടെ ആക്രമണത്തിൽ നശിച്ചത്. കൂട്ടക്കൊല ,ബലാൽസംഗം, ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കൽ അങ്ങനെ നീണ്ടു അവരുടെ സല്‍ പ്രവര്‍ത്തികള്‍ ആയിരക്കണക്കിന് ഡാഫർ സ്വദേശികളാണ് ഈ കലാപങ്ങളിൽ മരിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
read more ട്വിറ്റർ ആസ്ഥാനത്ത് ‘എക്‌സ്’ ലോഗോ സ്ഥാപിച്ചു; പെർമിറ്റ് ലംഘനം അന്വേഷിക്കാൻ സാൻ ഫ്രാൻസിസ്കോ
ഈ സംഭവങ്ങൾ കാണിച്ചുതരുന്നത് മറ്റൊരു വസ്തുതയാണ്. എങ്ങനെയാണ് തന്‍റെ അധികാരം സുഡാനിൽ ഉറപ്പിച്ചു നിർത്തേണ്ടത് എന്നത് ബാഷറിന് വ്യക്തമായിരുന്നു. അങ്ങനെ ബാഷറിന് ജൻജവിദ് മറ്റൊരു സംരക്ഷണകേന്ദ്രമായി മാറി. ഈ സംഘടനയിലെ ചിലര്‍ ബാഷിറിന്‍റെ വിശ്വാസം ഏറെ പിടിച്ചുപറ്റി. ഹെമേതി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ഹമദാൻ ഡഗാലോ ആയിരുന്നു അതില്‍ മുന്‍പന്‍ . എന്‍റെ സംരക്ഷണം എന്നായിരുന്നു അറബിയിൽ ഹെമേതി എന്ന വാക്കിനർത്ഥം
2011ല്‍ തെക്കൻ സുഡാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ അവിടെ കലാപരൂക്ഷിതമായ ആഭ്യന്തരയുദ്ധം താൽക്കാലികമായി അവസാനിച്ചു. ഇത് ബാഷറിന്‍റെ പരമാധികാരത്തിന് തിരിച്ചടി നൽകി എന്നു മാത്രമല്ല ബാഷറിനെ ദുർബലമായ അവസ്ഥയിൽ എത്തിക്കുകയും ചെയ്തു. രാജ്യത്തെ നല്ലൊരു ശതമാനം എണ്ണ ഉൽപ്പാദക കേന്ദ്രങ്ങളും തെക്കൻ സുഡാനിൽ ആയിരുന്നു എന്നതുകൊണ്ട് തന്നെ സുഡാന്‍റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത തിരിച്ചടിയായി മാറി. പിന്നീട് കണ്ടത് ഹെമേതിക്കും കൂട്ടർക്കും ബാഷിര്‍ ഔദ്യോഗിക പദവികൾ നൽകുന്നതാണ്. 2013 റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് അഥവാ ആർഎസ്എഫ് എന്ന പാരാമിലിറ്ററി സേനയെ രൂപീകരിച്ചു.
തുടക്കത്തിൽ രഹസ്യാന്വേഷണ ഭൗതിക വിഭാഗത്തിന് കീഴിലായിരുന്നു ഈ പാരാമിലിട്ടറി സേന. ബാഷർ ആർഎസ്എഫിനെ തന്നോട് ചേർത്ത് നിർത്തി. ഹെമേതിയുടെയുംആർഎസ്എഫിന്‍റെയും വിശ്വാസ്യത എപ്പോഴും നിലനിര്‍ത്തുന്നതിന് സാമ്പത്തികമായ എല്ലാ സഹകരണങ്ങളും ബാഷിര്‍ അവർക്ക് നൽകി. മാത്രമല്ല ഡാഫർ മേഖലയിലെ ചില സ്വർണ്ണഖനികളുടെ നിയന്ത്രണവും അവർക്ക് നൽകി. ഇതുകൂടാതെ ലിബിയ ചാഡ് എന്നീ മേഖലകളിലേക്ക് ആയുധവും ധാതു മൂലകങ്ങളും കടത്തുന്നതിനുള്ള അധികാരവും അവർക്ക് ലഭിച്ചു. ഈ രാജ്യങ്ങളിലേക്ക് ആർഎസ്എഫ് തങ്ങളുടെ സേനയെ യുദ്ധ മുന്നണിയിലേക്ക് അയച്ചു പകരം പണമായിരുന്നു അവർ നേടിയിരുന്നത് അതേസമയം രാജ്യത്തെ പ്രധാന വ്യവസായമായ ആയുധ നിർമ്മാണം ടെലി കമ്മ്യൂണികേഷൻസ് മേഖലകളിൽ ഔദ്യോഗികസേനയായ എസ്എഎഫിന് കൂടുതൽ അധികാരങ്ങളും നൽകി ഈ രണ്ടു സേനകളെയും ബാഷിര്‍ ശക്തമായി നിലനിർത്താൻ ശ്രമിക്കുന്നതിനിടെ പൊറുതിമുട്ടിയ ജനങ്ങൾ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങി .2018 പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
സുഡാൻ ഏറ്റവും വലിയ സാമ്പത്തിക അസ്ഥിരതയിൽ നിലനിൽക്കുമ്പോഴായിരുന്നു ഇത്. ജനകീയ പ്രതിഷേധത്തെ നേരിടുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി ബാഷിറിന് . ബഡ്ജറ്റിന്റെ 60 മുതൽ 70% വരെ ഭാഷ തന്‍റെ സംരക്ഷണത്തിനായി ഔദ്യോഗിക സേനആയ സാഫിനും ആർഎസ്എഫ് നൽകിവന്നു. ഇതാണ് സുഡാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. തുടർന്ന് രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ ഇത് ആവർത്തിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ തലസ്ഥാനം ഖാർത്തുമിലേക്ക് മാറ്റാൻ ബാഷിര്‍ നിർബന്ധത്തിനായി .
കടുത്ത പ്രതിഷേധം തുടർന്നപ്പോഴും തന്‍റെ പദവിയിൽ നിന്ന് ഒഴിയാൻ അദ്ദേഹം തയ്യാറായില്ല. വലിയ രീതിയിലുള്ള അടിച്ചമർത്തൽ ആണ് ഇരുസേന വിഭാഗങ്ങളും സാധാരണക്കാർക്ക് നേരെ സുഡാനിൽ നടത്തിയത്. സ്വാതന്ത്ര്യത്തിനു വേണ്ടി അവർ അലമുറയിട്ടു കൊണ്ടേയിരുന്നു. എന്നാൽ അവർ തങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയില്ല. ക്രമേണ ആർഎസ്എഫിന് ബാഷറിന്‍റെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അങ്ങനെ 2019ല്‍ അത്ഭുതകരമായ അവിചാരിതമായ ഒരു നീക്കം ഇരുസേനാ വിഭാഗങ്ങളും നടത്തിയത് സുഡാനിലെ ജനങ്ങളെയും അത്ഭുതപ്പെടുത്തി. ഔദ്യോഗിക സേനയായ സാഫിലെ മുതിർന്ന ഉദ്യോഗസ്ഥർ പാരാ മിലിറ്ററി സേനയായ ആർഎസ്എഫ് നേതാവ് ഹെമിതിയുമായി ഏറ്റുമുട്ടി അങ്ങനെ ബാഷിർ അധികാരത്തിൽനിന്ന് പുറത്തേക്ക് .
ബഷീറിന്‍റെ പുറത്താക്കൽ ആഘോഷിക്കുകയായിരുന്നു ജനങ്ങൾ പക്ഷേ അവർ അത് സാധ്യമാക്കിയ സേനയെ വിശ്വസിച്ചില്ല. ഭരണ അട്ടിമറി നടന്ന ഒരു ദിവസം കഴിഞ്ഞപ്പോൾ നിന്നുള്ള മുൻ സൈനിക മേധാവി അബ്ദേൽ ഫത്താഹ് അൽ ബുർഹാൻ സുഡാന്‍റെ വടക്കൻ മേഖലയുടെമേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തു. ഹെമേതിയും അബ്ദൈലും സുഡാനി നിയന്ത്രണം പൂർണമായും പിടിച്ചടക്കി.
സുഡാനിലെ ജനങ്ങൾ ഇരുവരെയും നിലവിലെ സാഹചര്യങ്ങളിൽ പൂർണ്ണ കുറ്റക്കാരായി തന്നെയാണ് വിലയിരുത്തിയിരുന്നത്. ഇരുവരും സുഡാനിലെ ജനങ്ങൾക്കെതിരെ തിരിയുന്നതിന് വലിയ കാലതാമസം ഉണ്ടായില്ല. ഖാർത്തുമിൽ ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹെമേതിയും തന്‍റെ സൈന്യവും ദുർബലരാകുന്ന കാഴ്ചയാണ് ബാഷിര്‍ പിന്നീട് കണ്ടത്. 2019 ജൂൺ മൂന്നിന് ഏതാണ്ട് 100 കണക്കിന് പ്രതിഷേധക്കാരെയാണ് ആർഎസ്എഫ് കൊന്നുതള്ളിയത് ഇത്തരം കൂട്ടക്കുരുതികൾ രാജ്യം എന്നും തുടർന്നുകൊണ്ടേയിരുന്നു .
പിന്നീട് കണ്ടത് അമേരിക്കയും അതിന്‍റെ അറബ് സഖ്യങ്ങളും സുഡാനെ ജനാധിപത്യത്തിലേക്ക് എത്തിക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ്. യുകെ, എത്തിയോപിയ ആഫ്രിക്കൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ സുഡാനിൽ ജനാധിപത്യഭരണം കൊണ്ടുവരാനും അധികാര പങ്കാളിത്തം നടത്താനും ആവശ്യപ്പെട്ടു. പ്രക്ഷോഭകരില്‍ നിന്നും സൈന്യത്തിൽ നിന്നും പ്രതിനിധികൾ ഇത്തരത്തിലുള്ള ഒരു കൈമാറ്റ ഭരണത്തിന്‍റെ ഭാഗമായി മാറണമെന്നതായിരുന്നു ഉടമ്പടി.
ഇതനുസരിച്ച് 21 മാസത്തോളം സൈന്യത്തിന് ആയിരിക്കും രാജ്യത്തിന്‍റെ അധികാരം . തുടർന്നുള്ള 18 മാസം ജനങ്ങൾക്കും. ക്രമേണ സൈന്യം അധികാരങ്ങൾ ജനങ്ങൾക്ക് പൂർണമായും കൈമാറി ജനാധിപത്യ രാജ്യമാകണം ഇതായിരുന്നു ഉടമ്പടി. പക്ഷേ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള എതിർപ്പ് തള്ളി ബുര്‍ഹാനും ഹെമേതിയും കൈമാറ്റ ഭരണകൂടത്തിന്‍റെ ചാർജ് ഏറ്റെടുത്തു. ബുര്‍ഹാന്‍ കൗൺസിലിന്‍റെ അധ്യക്ഷനും ഹിമേതി ഉപാധ്യക്ഷനും ആയി. ആദ്യസമയത്ത് ഉടമ്പടി പ്രകാരം തന്നെയായിരുന്നു. കൗൺസിൽ പ്രവർത്തിച്ചിരുന്നത് . അബ്ദുല്ല ഹംദോക്കിനെപുതിയ പ്രധാനമന്ത്രിയായി വാഴിച്ചു.
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായില്ല .2021ല്‍ പട്ടാള അട്ടിമറി സംഭവിച്ചതോടെ 2022 അബ്ദുല്ല ഹംദോ ജനുവരിയിൽ സ്ഥാനമൊഴിഞ്ഞു. വീണ്ടും അധികാരം ബുർഹാനിലേക്കും ഹെമതിയിലേക്ക് എത്തി. പക്ഷേ രണ്ടാം സ്ഥാനത്ത് ഹെമേദി ഒരിക്കലും സംതൃപ്തനായിരുന്നില്ല. ഈ സമയത്ത് ബുർഹാൻ മധ്യപൂർവ്വേഷ്യയിലും യൂറോപ്പിലും ഏഷ്യയിലും തന്‍റെ വ്യക്തിഗത സ്വാധീനം ഉറപ്പിച്ചു. അതേസമയം റഷ്യയിലും ഈജിപ്തിലും സൗദി അറേബ്യയിലും അമേരിക്കയിലും ചൈനയിലും തന്‍റെ സ്വർണ്ണഖനികളിലൂടെ ബന്ധം സ്ഥാപിക്കാൻ ആയിരുന്നു ഹെമിതിയുടെ ശ്രമം വീണ്ടും പ്രതിഷേധത്താൽ കലങ്ങി മറിഞ്ഞ ഒരു വർഷമായിരുന്നു സുഡാനികൾക്ക് .
അമേരിക്ക യുഎഇ സൗദി അറേബ്യ ബ്രിട്ടൻ എന്നീ രാജ്യങ്ങൾ വീണ്ടും ഇരു നേതാക്കളെയും ഒരു ഉടമ്പടിയിൽ എത്തുന്നതിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ബുർഹാനും ഹെമേതിയും രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചേര്‍ന്ന് വീണ്ടുമൊരു ജനകീയ അധികാര കൈമാറ്റ സർക്കാർ 2023 ഏപ്രിൽ നിലവിൽ വന്നു. പക്ഷേ ഉടമ്പടിയിലെ സുപ്രധാന നിര്‍ദ്ദേശത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. പാരാമിലിറ്ററി സേനയായ ആർഎസ്എഫിനെ ബുർഹാന്‍റെ ഔദ്യോഗിക സേന ആക്കണമെന്നും അങ്ങനെ ഹെമേതിയുടെ അധികാരം കുറക്കാനും ലക്ഷ്യമിട്ടായിരുന്നു ആ നിര്‍ദ്ദേശം.
ഇതോടെ ഒരേ വഴിക്ക് നീങ്ങിയവര്‍ക്കായി പരസ്പരം തോക്കെടുത്ത് നില്‍ക്കുന്ന സൈനിക വിഭാഗങ്ങളെയാണ് ഇന്ന് സുഡാനില്‍ കാണാന്‍ സാധിക്കുക. ബുര്‍ഹാന് വ്യോമസേനയുടെ പിന്തുണയുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇന്ന് സുഡാനില്‍ വിതയ്ക്കുന്നത് ഈ വ്യോമസേനാ വിഭാഗമാണ്. അതേസമയം കരസേനയിലേക്ക് പണം നല്‍ കൂടുതല്‍ ആളുകളെ എത്തിച്ച് അധികാരം ഉറപ്പിക്കാനാണ് സ്വര്‍ണ്ണഖനി ഉടമയായ ഹെമേതിയുടെ പ്ലാന്‍.
ആയിരങ്ങളാണ് സുഡാനില്‍ ദിനം പ്രതിമരിച്ചു വീഴുന്നത്. പതിനായിരങ്ങള്‍ പലായനം ചെയ്തു കഴിഞ്ഞു. വെടിനിര്‍ത്തല്‍ കരാറുകള്‍ ദിവസേന ലംഘിക്കപ്പെടുന്നു. യുദ്ധമുന്നണികളിലെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുന്നു. ബുര്‍ഹാന്‍, ഹെമേതി ..ഈ രണ്ടു വ്യക്തികള്‍ സുഡാന്‍ ജനതയുടെ സ്വാതന്ത്ര്യ ജനാധിപത്യ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ആഗോള ജനതയുടെ പിന്തുണ്ടെന്ന് ആവര്‍ത്തിക്കുമ്പോളും എങ്ങുമെത്താതെ , ഫലം കാണാതെ പോകുന്നു അവരുടെ പ്രതീക്ഷകളും രക്തസാക്ഷിത്വവും..
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം