തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡ്സ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ ഒന്നാംവർഷ ഹയർ സെക്കന്ററി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കാം.
read more തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു; ആളപായമില്ല
വിവിധ സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഏകജാലക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഈ മാസം 31-ന് വൈകിട്ട് 4.30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
ഒന്നിലധികം സ്കൂളുകളിലേക്കും, കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷ നൽകാവുന്നതാണ്. പ്രവേശനം നേടിയ ജില്ലയിലെ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറാനും, അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷൻ മാറ്റാനും സാധിക്കുന്നതാണ്.
അതേസമയം, ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം നേടിയവർക്കും, അധിക സീറ്റ് പ്രവേശനം നേടിയ ഭിന്നശേഷി വിഭാഗക്കാർക്കും, സ്പോർട്സ്, മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം