ബെംഗളൂരു: ഉഡുപ്പിയിൽ കോളജ് വിദ്യാർഥിനിയെ സഹപാഠികൾ ശുചിമുറിയിൽ നഗ്നമായി ചിത്രീകരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അപകീർത്തികരമായ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക ശകുന്തളയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റിൽ ചോദിക്കുന്നുണ്ട്.
കർണാടകയിലെ ഉഡുപ്പിയിലെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾ രഹസ്യമായി വീഡിയോ പകർത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞയാഴ്ചയാണ് വിദ്യാർഥിനി ടോയ്‌ലറ്റിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. പരിശോധനയിൽ പൊലീസ് മൊബൈലിൽ നിന്ന് സംശയാസ്പദമായ സംഭവങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, കോളജ് അധികൃതർ സംഭവം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. കേസ് മൂടിവെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപണം. കേസ് നിസാരമായിട്ടാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. ശുചിമുറിയിൽ ക്യാമറ ഒളിച്ചുവച്ച് വിഡിയോ എടുത്തത് മുസ്‌ലിം പെൺകുട്ടികളാണെന്നും ബിജെപി ട്വീറ്റിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം