കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടന് വിനായകന്. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ ചാണ്ടി ഉമ്മന്‍ വിനായകനെതിരെ കേസ് പാടില്ലെന്ന് പറഞ്ഞിരുന്നു. തനിക്കെതിരെ കേസ് വേണമെന്നാണ് വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചാനലിന് നല്കിയ ബൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം വെച്ചാണ് വിനായകന്റെ പോസ്റ്റ്.
Also read : കോളേജ് പ്രിൻസിപ്പൽ ലിസ്റ്റ് ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് രമേശ് ചെന്നിത്തല
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകന് ഫെയ്സ്ബുക്ക് ലൈവില്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനല്‍ ചില്ലുകള്‍ തകര്‍ത്തുവെന്നും കാണിച്ച് വിനായകനും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം