ഇന്‍ഡോര്‍: ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 19 വയസുള്ള വിദ്യാര്‍ത്ഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗര്‍ ഭാഗത്താണ് സംഭവം.
read more : മണ്‍സൂണ്‍ ബംപറിന്റെ 10 കോടി 11 ഹരിത കര്‍മസേന വനിതകള്‍ക്ക്
ബി.ടെക് വിദ്യാര്‍ത്ഥിയായ പ്രഭാസ് എന്ന മോനു ആണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ആനന്ദ് അറിയിച്ചു. നാലു സുഹൃത്തുക്കള്‍ക്കൊപ്പം ഉജ്ജയ്നിയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു പ്രഭാസ്.
താന്യ, ചോട്ടു, ശോഭിത്, ഹൃതിക് എന്നിവരാണ് പ്രഭാസിന്റെ കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡോറില്‍ ബി.ബി.എ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 19കാരിയായ താന്യ. പഠനത്തിനൊപ്പം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുമുണ്ട്. മറ്റ് മൂന്നു പ്രതികള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രഭാസും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ബൈക്കില്‍ സഞ്ചരിച്ച താന്യയും സംഘവും ആക്രമിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന പ്രഭാസിന് കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ടിറ്റു, റാഞ്ചിറ്റ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുമായി താന്യക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഇവര്‍ തെറ്റിപ്പിരിഞ്ഞതായും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം