റിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. ഖമീസ് മുശൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടം സംഭവിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിശീലന പറക്കലിനിടെ എഫ് 15 യുദ്ധവിമാനം തകര്‍ന്നുവീഴുകയായിരുന്നു.
വിമാനത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കി പ്രസ്താവനയിൽ അറിയിച്ചു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15എസ്എ. മരണങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം