അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ‘ടെയില്‍ സ്ട്രൈക്ക്’ സംഭവിച്ചതിനെ തുുടര്‍ന്ന് ഇന്‍ഡിഗോ ക്യാപ്റ്റനെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റദ്ദാക്കി. ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.
ജൂണ്‍ 15 ന് ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന 6E6595 വിമാനത്തിനാണ് ലാന്‍ഡിംഗിനിടെ ടെയില്‍ സ്ട്രൈക്ക് സംഭവിച്ചത്.
‘ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E6595, അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ടെയില്‍ സ്ട്രൈക്ക് അനുഭവപ്പെട്ടു. സംഭവം ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണത്തിലാണെന്ന്,’ ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്തോനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം അനുഭവപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് മേദാനിലുള്ള എയര്‍പോര്‍ട്ടിലേക്ക് വിമാനമിറക്കിയത്.
അതേസമയം ക്വാലനാമുവിലെത്തിയ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിരുന്നില്ല. ഇന്തോനേഷ്യയ്ക്ക് അടുത്തത്തെത്തിയപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം ക്രൂ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം