തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഈ മാസം കെഎസ്ആര്‍ടിസിക്ക് വിവിധ ഇനങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷം നാലു മാസക്കാലയളവില്‍ 750 കോടി രൂപയാണ് സഹായമായി നൽകിയത്.
കെഎസ്ആർടിസിയിൽ 26ന് മുൻപ് ശമ്പളം നൽകണമെന്നും സർക്കാർ ഇതിനു നടപടിയെടുക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചത്. ഇതുവരെയായി രണ്ടാം ഗഡു ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നൽകാനുള്ള 80 കോടി രൂപ ഉടനെ നൽകി ഹൈക്കോടതി നിർദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മന്ത്രി ആന്റണി രാജു ധനകാര്യമന്ത്രിക്ക് ഫയൽ കൈമാറിയിരുന്നു.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 120 കോടിരൂപയാണ് കെഎസ്ആർടിസിക്കു വേണ്ടത്. സ്ഥിരമായി സാമ്പത്തിക സഹായം കെഎസ്ആർടിസിക്ക് നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും സഹായം നൽകുന്നുണ്ടെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നു.
കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കെഎസ്ആർടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത മാസം 15 നുള്ളിൽ അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം