കോഴിക്കോട്: യൂത്ത് കോണ്‌ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുകളെല്ലാം സ്റ്റേ ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നു കാണിച്ച് സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ.
കോഴിക്കോട് കിണാശേരി സ്വദേശി ഷഹബാസിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഭരണഘടനാ പ്രകാരമല്ല അല്ല യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നതായിരുന്നു പരാതി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം എന്നുമായിരുന്നു ഷഹബാസിന്റെ പരാതി. തിരഞ്ഞെടുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്ത കോടതി അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
എ, ഐ ഗ്രൂപ്പുകളാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിലെ അബിൻ വർക്കിയുമാണ് ഏറ്റുമുട്ടുന്നത്. ‘വിത്ത് ഐവൈസി’ എന്ന മൊബൈൽ ആപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആപ് ഡൗൺലോഡ് ചെയ്തതിനു ശേഷം 50 രൂപയടച്ച് അംഗത്വമെടുക്കണം.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
തുടർന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണമാണുള്ളത്. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ ഒരുമിച്ച് തിരഞ്ഞെടുക്കുന്ന രീതിയാണ്. ജൂൺ 28ന് ആരംഭിച്ച വോട്ടെടുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. ഞായറാഴ്ച വീണ്ടും ആരംഭിച്ച് ഓഗസ്റ്റ് 11ന് വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചത്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കെയാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം