തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മൽസ്യബന്ധനം വിലക്കാൻ നീക്കം. നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം. ഇക്കാര്യം അധികൃതർ ഉറപ്പാക്കണമെന്നും ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മന്ത്രിതലത്തിൽ ചർച്ചകൾ നടത്തി വിഷയത്തിൽ അന്തിമതീരുമാനം എടുക്കണമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
വിഷയം മൽസയതൊഴിലാളുകളുമായും ഫിഷറീസ് വകുപ്പ് ചർച്ച നടത്തും. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. തുടർന്നാണ് അടിയന്തര നടപടികൾ എടുക്കാനുള്ള തീരുമാനം.
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ നിർദേശിച്ചെങ്കിലും ഈ നിർദേശം ലത്തീൻ അതിരൂപത തള്ളിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം