തിരുവനന്തപുരം: സംസ്ഥാനത്തെ ഔഷധ സസ്യങ്ങളെക്കുറിച്ചറിയാനുള്ള ഔഷധസസ്യ ബോര്‍ഡിന്റെ വെബ്സൈറ്റും പുസ്തകവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 400 ഓളം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന ഉപയോഗത്തെക്കുറിച്ചുമുള്ള സമഗ്രമായ വെബ്സൈറ്റാണ് (https://smpbkerala.in/) സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ്ഫോം ഇതിലൊരുക്കിയിട്ടുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, സ്കീമുകള്‍, പദ്ധതികള്‍, നഴ്സറി, വിപണി തുടങ്ങിയ വിവിധങ്ങളായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകും. 350 ഓളം ഔഷധ സസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ‘മേജര്‍ മെഡിസിനല്‍ പ്ലാന്റ്സ് ഓഫ് കേരള’ എന്ന പുസ്തകം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഔഷധസസ്യങ്ങളെപ്പറ്റി അടുത്തറിയാന്‍ ഈ വെബ്സൈറ്റും പുസ്തകവും സഹായിക്കും.
Also read :കോഴിക്കോട് പയ്യോളിയില്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഹനീഷ്, ഔഷധ സസ്യബോര്‍ഡ് ചീഫ് എക്സി. ഓഫീസര്‍ ഡോ. ടി.കെ. ഹൃദ്ദിക്, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡിഎഎംഇ ഡോ. ശ്രീകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം