തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. വലിയതുറയിലെ രണ്ട് എസ് ഐമാർക്കാണ് ഗുണ്ടയുടെ കുത്തേറ്റത്. വാഹനത്തിൽ പെട്രോൾ അടിക്കുന്നതിന് ടാങ്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരുക്കേറ്റ രഞ്ജത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
read more ഡൽഹിയിൽ കനത്ത മഴ തുടരുന്നു; യമുനാ നദി കരകവിഞ്ഞു ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
അതേസമയം, ഇടുക്കി കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എഎസ്ഐ മർദ്ദിച്ചതായി പരാതി ഉയര്‍ന്നു. കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് മർദ്ദിച്ചത്.
തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. മൂന്ന് ദിവസം മുമ്പാണ് ജാങ്കോ കുമാർ ജയിലിൽ നിന്ന് ഇറങ്ങിയത്. ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടൽ ഉടമയെയും ആക്രമിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം