Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കരട് മാസ്റ്റർ പ്ലാനിൽ ചർച്ചയില്ല : പ്രഹസനമായി കോർപ്പറേഷന്റെ ശില്പശാല

Swapana Sooryan by Swapana Sooryan
Jul 25, 2023, 01:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാന നഗരിക്കായുള്ള കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ന്യൂനതകളും ആക്ഷേപങ്ങളും ചൂണ്ടിക്കാണിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രഹസനമായി കോർപ്പറേഷൻ സംഘടിപ്പിച്ച ശില്പശാല. കഴക്കൂട്ടം, വട്ടിയൂർക്കാവ് , കോവളം ,നേമം , തിരുവനന്തപുരം തുടങ്ങി മാസ്റ്റർ പ്ലാൻ പരിധിയിൽ വരുന്ന 5 നിയോജക മണ്ഡലങ്ങളിലെ നൂറു വാർഡുകളിലെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തത് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും പകുതിയോളം കൗൺസിലർമാരും മാത്രമാണ്.  

അതും പരിമിതസമയം മാത്രം. ആകെ 600 പരാതികൾ മാത്രമാണ് കരട് മാസ്റ്റർ പ്ലാനിൽ ഇതുവരെ ലഭിച്ചിട്ടുള്ളത്. 72 വാർഡുകളിലായി 300 ഏക്കർ സ്വകാര്യഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കണം എന്നതടക്കമുള്ള വിവാദ ശുപാർശകൾ നിലനിൽക്കെയാണ്  ശില്പശാലയോടുള്ള പുറംതിരിഞ്ഞ നിലപാട് എംഎൽഎമാരും വാർഡ് കൗൺസിലർമാരും സ്വീകരിക്കുന്നത്.

 

സമയപരിധി നീട്ടി ആവശ്യപ്പെടാൻ കോർപ്പറേഷൻ:

 

 കരട് മാസ്റ്റർ പ്ലാനിലെ ചർച്ചകൾക്കായി  രണ്ടുമാസത്തെ സാവകാശം കിട്ടിയിട്ടും ശില്പശാല വിളിച്ചു കൂട്ടാൻ വൈകിയതിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട് . സമയപരിധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശദമായി പഠിച്ചു പരാതികൾ കണ്ടെത്താൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം ശില്പശാലയിൽ പങ്കെടുത്ത കെട്ടിട നിർമ്മാതാക്കൾ അടക്കം നിലപാടെടുത്തു.

ReadAlso:

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

1

ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് സർക്കാരിനോട് കൂടുതൽ സമയപരിധി ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ . സാധാരണ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നടത്തേണ്ട ശില്പശാല ഇത്രയും വൈകിയ സാഹചര്യത്തിൽ കോർപ്പറേഷന് കൂടുതലായൊന്നും ആവശ്യപ്പെടാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്. കൂടുതൽ സമയം ലഭിച്ചില്ലെങ്കിൽ നിലവിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് പ്ലാൻ തന്നെയാകും അംഗീകരിക്കപ്പെടുക. 

 

ന്യൂനതകളും പരാതികളും ഏറെ :

 

 2040ലെ വികസനം മുന്നിൽക്കണ്ട് 42 വർഷങ്ങൾക്കുശേഷമാണ് തിരുവനന്തപുരം നഗരത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നഗരവികസനം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അമര്‍ പദ്ധതിയുടെ ഭാഗമായാണ്  തിരുവനന്തപുരം നഗരത്തിന്‍റെ  മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.  2-6-2023 ൽ പ്രസിദ്ധീകരിച്ച് ന്യൂനതകളും പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി 60 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. സമയപരിധി ജൂലൈ 31ന് അവസാനിക്കാനിരിക്കെ ഇനിയും ഗൗരവപരമായ രീതിയിൽ കരട് പ്ലാനിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാതിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 

2

60 ദിവസങ്ങൾക്കകം പരാതി  അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മാസ്റ്റർ പ്ലാനിനെ കുറിച്ചോ വിജ്ഞാപനത്തെ കുറിച്ചോ തലസ്ഥാന വാസികൾ ഇനിയും അറിഞ്ഞിട്ടില്ല. ക്രയ വിക്രയം ചെയ്യാനായി എത്തുമ്പോള്‍ മാത്രമാണ് സാധാരണക്കാര്‍ ഈ ഭൂമി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടതാണെന്ന് അറിയുന്നത്. കൃത്യമായ കൂടിയാലോചനകള്‍ നടത്താതെ നടത്തിയ മാസ്റ്റര്‍പ്ലാന്‍ തലസ്ഥാനത്തിന്‍റെ  വികസനത്തെ പിറകോട്ടടിക്കുമെന്ന് വ്യവസായ സമൂഹം ചൂണ്ടിക്കാട്ടുന്നു. കൊച്ചിക്കോ കോഴിക്കോടിനോ ബാധകമല്ലാത്ത ഈ നിയന്ത്രണം തിരുവനന്തപുരത്തിന് മാത്രം എങ്ങനെ ബാധകമാകുമെന്ന് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ്  ചോദിക്കുന്നു.  

4

ഭൂമിയുടെ വില ഇടിയുകയും ഫ്ലാറ്റുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്നതോടെ റിയല്‍ എസ്റ്റേറ്റ് വ്യവസായം തകര്‍ച്ചയിലേക്ക് കൂപ്പു കുത്തും എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.  കൂടിയാലോചനകൾ തീരെ ഇല്ലാതെ തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ തലസ്ഥാന നഗരത്തിന്റെ വളർച്ചയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഥവാ ക്രെടായി.

5

സംസ്ഥാനത്ത് നിലനിൽക്കുന്ന 2019ലെ കെ എം ബി ആർ ചട്ടത്തിൽ നിന്ന് വ്യതിചലിച്ച് നിലവിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുന്ന തരത്തിലാണ്  പുതിയ മാസ്റ്റർ പ്ലാൻ കരടെന്ന് ക്രഡൊയി തിരുവനന്തപുരം ജില്ലാഘടകം പ്രസിഡന്റ് എസ് സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.  2016 ലെ ടൗൺ ആന്റ് കൺട്രി ആക്ട് ചട്ടം 36 (12) അനുസരിച്ച് നഗരസഭാ സെക്രട്ടറിയുടെ സർക്കുലർ പിൻവലിക്കണം എന്നും മാസ്റ്റർ പ്ലാൻ നിയമമായി വരുന്നതുവരെ തലസ്ഥാനത്ത് നിലനിന്നിരുന്ന കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ചുള്ള ഇന്ററിയും ഡെവലപ്മെൻറ് ഓർഡർ അനുസരിച്ച് അപേക്ഷകൾ തീർപ്പാക്കണം എന്നും ക്രെഡായി ആവശ്യപ്പെടുന്നു.

തലസ്ഥാനത്തെ 100 വാര്‍ഡുകൾ ഉള്‍പ്പെടെ 53000 ഏക്കര്‍ സ്ഥലമാണ് വികസനത്തിന്‍റെ പരിധിയില്‍ വരുന്നത്. നിലവിലെ കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ കാതലായ മാറ്റം വരുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.  5 മീറ്റര്‍ വീതിയുള്ള റോഡിന് സമീപം പരമാവധി 80000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പണിയാമെന്നാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഇനി 10000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം മാത്രമേ പണിയാന്‍ സാധിക്കൂ. 7 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ടുലക്ഷത്തി നാല്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടം നിര്‍മ്മിക്കാമെന്നത്  ഇനി നാല്പതിനായിരം ചതുരശ്ര അടിയായി ചുരുങ്ങും.  

പത്തു മീറ്റര്‍ റോഡിന് സമീപം നിര്‍മ്മാണത്തിന് യാതൊരു പരിധിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അവിടെ രണ്ട് ലക്ഷത്തി നാല്പതിനായിരം ചതുരശ്രഅടിക്കു മുകളില്‍ നിര്‍മ്മാണം പാടില്ല എന്ന നിയമം വരികയാണ്. കെട്ടിടത്തിന്‍റെ തറവിസ്തീര്‍ണ്ണം മൂന്നിന് മുകളിലാണെങ്കില്‍ ഓരോ ചതുരശ്ര അടിക്കും 5000 രൂപ അധിക ഫീസ് നല്‍കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതിന് പുറമെ തലസ്ഥാനത്ത് 274 ഏക്കര്‍ സ്ഥലം പ്രത്യേക വികസ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ യാതൊരു നിര്‍മ്മാണവും പാടില്ല എന്ന് നഗര സഭ പറയുന്നു. 

അഞ്ചു മീറ്റർ റോഡിന് സമീപം പതിനായിരം ചതുരശ്ര അടി കെട്ടിടവും ഏഴു മീറ്റർ റോഡിന് സമീപം നാൽപതിനായിരം ചതുരശ്ര അടി നിർമ്മാണവും മാത്രമേ പരമാവധി പാടുള്ളൂ എന്ന ഉത്തരവ്  ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന്  വ്യവസായ സമൂഹവും നിലപാടെടുത്തിട്ടുണ്ട്. അതേസമയം തുറസ്സായതും ഹരിതവുമായ പ്രദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കരട് മാസ്റ്റർ പ്ലാനിൽ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ നിർമ്മാണ രഹിത മേഖലകളാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കൂടാതെ, സോണുകളിൽ നിർമ്മിക്കാൻ നിരവധി പുതിയ പാർക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും വികസനത്തിന് നിയന്ത്രണങ്ങൾ നേരിടും. നഗരത്തിനുള്ളിലെ ഗ്രീൻ സോണുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുതിയ പദ്ധതിയിൽ തിരുവനന്തപുരത്തെ 2 ഭാഗങ്ങളിലായി  25 സോണുകളായി തിരിച്ചിട്ടുണ്ട്. ഭാവിയിലെ നഗരവളർച്ച കണക്കിലെടുത്ത്, കൂടുതൽ പാരിസ്ഥിതിക സംവേദനക്ഷമതയുള്ള പ്രദേശങ്ങളും നീക്കിവച്ചിരിക്കുന്നു.

നഗരത്തിന്‍റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്‍റ്   ഇടനാഴികൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ സോൺ, ടൂറിസം സോൺ, ഐടി സെക്ടർ സോൺ, റെസിഡൻഷ്യൽ സോൺ തുടങ്ങിയ പ്രത്യേക മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട് സോണുകൾ പ്രമേയമാക്കിയിട്ടുണ്ട്. മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് മൂന്ന് പ്രത്യേക സോണുകൾ നീക്കിവച്ചിട്ടുണ്ട്. കോട്ടയും കവടിയാറും ഉൾപ്പെടുന്ന ഒരു പൈതൃക മേഖലയും കരട് മാസ്റ്റർ പ്ലാനിൽ അടയാളപ്പെടുത്തി.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം 

Latest News

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies