തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു (26)വിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനു പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ, എസ് ഐമാരായ വിജിത്ത് കെ നായർ, രാജി കൃഷ്ണ, രാജേന്ദ്രൻ, എഎസ്ഐ താഹിറുദ്ദീൻ, എസ് സിപിഒ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം