കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്സണല്‍ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സേതുരാജിനെതിരെ പരാതി നല്‍കിയത്.
അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തില്‍ താന്‍ സമ്പാദിച്ചതെല്ലാം ഉമ്മന്‍ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണെന്നുമാണ് സേതുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റ രീതികളും മര്യാദകളും ലംഘിച്ച് ഇയാള്‍ നടത്തിയ അധിക്ഷേപം ഗൗരവമേറിയതാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്ന സാഹചര്യത്തില്‍, സമൂഹമാധ്യമത്തിലൂടെ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് ദുരുദ്ദേശപരവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം