കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂലൈ 26ന് ബുധനാഴ്ച കോഴിക്കോട്ട് നടക്കും. ‘ഏക സിവില്‍ കോഡ്; ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍’ എന്ന പേരിലാണ് സെമിനാര്‍ നടത്തുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത സാമുദായിക സംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.
സി പി എമ്മും സെമിനാറിനുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണനാണ് പ്രതിനിധിയായി സെമിനാറില്‍ സംബന്ധിക്കുക.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്മണ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ വൈകീട്ടാണ് പരിപാടി. സെമിനാറിന്റെ ഭാഗമായി മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിക്കുന്നുണ്ട്.
മുസ്‍ലിം ലീഗ്, ഇരു വിഭാഗം സമസ്‌ത, ജമാഅത്തെ ഇസ്‍ലാമി തുടങ്ങി എല്ലാ വിഭാഗം മുസ്‍ലിം സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം