കൊച്ചി: സ്വകാര്യ കമ്പനി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വൈറ്റിലയില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി. വീടും 10 സെന്റ് ഭൂമിയും തട്ടിയെടുക്കാന്‍ സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിള്‍ വര്‍ക്കിയാണു (25) ആത്മഹത്യാഭീഷണി മുഴക്കിയത്.
വൈറ്റില കുണ്ടന്നൂര്‍ റോഡിലെ കെട്ടിടത്തിനു മുകളിലാണ് ഇയാള്‍ മണ്ണെണ്ണയുമായി കയറിയത്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇയാള്‍ സഹകരിക്കുന്നില്ലെന്നാണു പൊലീസ് പറയുന്നത്.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
മൈക്കിള്‍ ഇതേ വിഷയം ഉന്നയിച്ചു വൈറ്റിലയില്‍ ദിവസങ്ങളോളം രാപകല്‍ സമരം നടത്തിയിരുന്നു. സമരം നടത്തിയിട്ടും നടപടിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭീഷണി കാരണം നാട്ടില്‍ കഴിയാന്‍ പറ്റാതായതോടെയാണു കൊച്ചിയില്‍ എത്തിയതെന്നാണു യുവാവ് പറയുന്നത്.
ചേര്‍ത്തല പട്ടണക്കാട്ട് മൈക്കിളിന്റെ വീടിനു ചുറ്റുമുള്ള സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയ്ഹിന്ദ് ഗ്രൂപ്പ് എന്ന സ്ഥാപനം വെയര്‍ഹൗസ് നിര്‍മാണത്തിനായി വാങ്ങിയിരുന്നു. ഇവര്‍ക്ക് സ്ഥലം വില്‍ക്കാന്‍ മൈക്കിളും കുടുംബവും തയാറായില്ല. അന്നുമുതല്‍ കമ്പനി ജീവനക്കാരും പ്രദേശത്തെ ഇടനിലക്കാരും ഭീഷണിപ്പെടുത്തുന്നു എന്നാണ് മൈക്കിളിന്റെ ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം