മലയാളത്തിന്റെ പ്രിയ യുവനടി നൂറിന് ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരൻ. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കൊല്ലം സ്വദേശിയായ നൂറിന് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ നായകനായ ബാലു വര്‍ഗീസിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. പിന്നീട് ഒമറിന്റെ തന്നെ സംവിധാനത്തിലുള്ള ഒരു അഡാര്‍ ലവ് എന്ന ചിത്രമാണ് നൂറിന്റെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ഗാഥാ ജോണ്‍ എന്ന കഥാപാത്രം ശ്രദ്ധ നേടി. ധമാക്ക, ബര്‍മുഡ, വിധി എന്നിവയാണ് നൂറിന് അഭിനയിച്ച മറ്റു സിനിമകള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് നൂറിന്.
ദമ്പതികൾക്ക് ആശംസ അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. 2022 ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം