മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന ഒരു നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ കഴിവുകൾ അതേപ്പടി കിട്ടിയിരിക്കുന്ന വിനീത്, ഗായകനായിട്ടായിരുന്നു സിനിമയിൽ തുടങ്ങിയത്. 2008-ൽ സൈക്കിൾ എന്ന സിനിമയിലൂടെ അഭിനയത്തിലേക്കും ഇറങ്ങിയ വിനീത് രണ്ട് വർഷങ്ങൾക്ക് ശേഷം സംവിധാനരംഗത്തും ചുവടുവച്ചു. എല്ലാത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് വിനീത്.
വിനീത് സംവിധാനം ചെയ്ത പുതിയ സിനിമ അന്നൗൻസ് ചെയ്തിരിക്കുകയാണ്. പ്രണവ് മോഹൻലാൽ, നിവിൻ പൊളി, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന റോളുകളിൽ അഭിനയിപ്പിച്ച് ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത്. ഇത് കൂടാതെ വിനീത് നായകനായി അഭിനയിക്കുന്ന കുറുക്കൻ എന്ന പുതിയ സിനിമയും റിലീസിന് ഒരുങ്ങുകയാണ്.
read more ദമ്പതികളെയും മകനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി വിനീത് അഭിമുഖങ്ങൾ നൽകിയിരുന്നു. അതിൽ വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. “എന്നെ ഒന്നും ലൈഫിൽ ആരെങ്കിലും സൂപ്പർസ്റ്റാർ എന്ന് വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളതുകൊണ്ട് അത് സംഭവിച്ചു. ടോവിനോയ്ക്ക് പോലും മാക്സിമം പ്രളയം സ്റ്റാർ എന്നാണ് കിട്ടിയത്. എന്നെ ചെന്നൈ സൂപ്പർസ്റ്റാർ എന്നാണ് ട്രോളന്മാർ വിളിക്കുന്നത്.
വേറെ എന്ത് വേണം എനിക്ക്. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. പാൻ ഇന്ത്യ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് എന്നെ വിളിക്കുന്നതെന്ന് അവളോട് പറയും. കഴിഞ്ഞ 23 കൊല്ലമായി ചെന്നൈയിൽ താമസിക്കുന്ന ഒരാളാണ് താനെന്നും അതുകൊണ്ട് തന്നെ തന്റെ സിനിമകൾക്ക് ആ നഗരവുമായി ഏറെ ബന്ധം ഉണ്ടായിരിക്കുമെന്നും വിനീത് പറഞ്ഞിരുന്നു. ഹൃദയം, 2018 എന്നീ സിനിമകൾക്ക് ശേഷമാണ് ചെന്നൈ സ്റ്റാർ എന്ന പേര് വിനീതിന് വീണത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം