തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ ദിവസത്തിൽ നടന് വിനായകന് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളണ് ഉണ്ടാക്കിയത്.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎൽഎയും നടനുമായ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു.
തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവർത്തിയിലൂടെയാണെന്നും ഗണേഷ് പറഞ്ഞു. മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചും ഇത്തരം വൃത്തികേടുകൾ പറയുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഗണേഷ് പറഞ്ഞു.
read more കനത്ത കാറ്റും മഴയും ; വീടിന് മുകളിൽ മരം വീണു
ഇങ്ങനെ പറയുന്നവരെ വേറുതെ വിടരുതെന്നും കൈകാര്യം ചെയ്യണമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളും സൂചിപ്പിക്കുന്ന ഒരു കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന് പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഇപ്പോഴും വിനായകൻ യാതൊരു കൂസലുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ തവണ ഗണേഷിന് എതിരെയായുള്ള ഒരാളുടെ പോസ്റ്റാണ് വിനായകൻ പങ്കുവച്ചത്. ” അച്ഛൻ കള്ളനാണെന്ന് പറയുന്നതിനെക്കാൾ അന്തസ്സുണ്ട് അച്ഛൻ ചത്തുവെന്ന് പറയുന്നതിൽ.
പിന്നെ ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാൽസംഘ കേസും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടമ്പി ഗണേശാ.. ഗണേഷിന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ താൻ ശിവാജി ആണെന്ന് ഗണേശന് ചിലപ്പോൾ തോന്നും.
അതൊന്നും ഒരു തെറ്റല്ല. അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തൊണ്ടി പുറത്ത് ഇടും..”, വിനോദ് അഴികേരി എന്നയാൾ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് വിനായകൻ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തു.
ഇതിന് താഴെ വിനായകനെ അനുകൂലിച്ച് ചില കമന്റുകൾ വന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയെ പറഞ്ഞതിനെതിരെയായുള്ള പ്രതികരണങ്ങളാണ് കൂടുതലും വന്നിട്ടുളളത്. പതിവ് പോലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിതപ്പുമോ വിനായകനെന്ന് കണ്ടറിയാം!
അതേസമയം, ഫ്ലാറ്റ് ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായി നൽകിയ പരാതി പിൻവലിക്കുന്നതായി വിനായകൻ പൊലീസിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്.
ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ 3 ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് വിനായകനെ ചോദ്യം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം