കാസർഗോഡ്: കാസർഗോഡ് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെ തടഞ്ഞുവെച്ച് ആക്രമിച്ചു. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും പ്രശ്നം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ അബ്ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
read more പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം