പാലക്കാട്: കിടപ്പിലായ വൃക്കരോഗിയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു. കൊടുമ്പ് ഒലശ്ശേരിയിൽ 71കാരനായ കുട്ടിയപ്പനെയാണ് തെരുവുനായ ആക്രമിച്ചത്. വിരലിലും കൈപ്പത്തിക്ക് താഴെയുമായി ആഴത്തിലുള്ള അഞ്ച് മുറിവുകളുള്ള കുട്ടിയപ്പനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. തുറന്നിട്ട വാതിലിലൂടെ മുറിക്കകത്ത് കയറിയാണ് നായ കുട്ടിയപ്പനെ ആക്രമിച്ചത്. മകനും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മരുമകൾ കുഞ്ഞിനൊപ്പം ശുചിമുറിയിലായിരുന്നു. നായയെ കണ്ട് പരിഭ്രമിച്ച കുട്ടിയപ്പൻ കൈകൊണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായ ഇടുതുകൈയിൽ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മരുമകളും നാട്ടുകാരും ചേർന്നാണ് നായയെ വീടിനുള്ളിൽ നിന്ന് പുറത്താക്കിയത്. കുട്ടിയപ്പനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം