ഇടുക്കി: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) ആണ് മരിച്ചത്. ഇടുക്കി ചെറുതോണി പാറേമാവിൽ വാടക വീട്ടിലാണ് അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കെണ്ടെത്തിയത്.
രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം ആദ്യം കണ്ടത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അബ്ദുൽ സലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
read more വെള്ളക്കെട്ട് ആശങ്കയിൽ സ്തംഭിച്ച് ഡൽഹി ; യമുനയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; എങ്ങും പ്രളയഭീതി
കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുപത് ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം