ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ എ.എം. ആരിഫിന്റെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് മറുപടി നല്‍കിയത്.
ഇക്കാര്യം ആവശ്യപ്പെട്ട് സംസഥാന സര്‍ക്കാരിന്റെയും എം.പിമാരുടെയും നിരവധി നിവേദനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്ര നിയമം അനുസരിച്ച് എയര്‍ലൈനുകള്‍ക്ക് ഇഷ്ടമുള്ള നിരക്ക് ഈടാക്കാമെന്നാണ് വ്യവസ്ഥയെന്നും അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
1994 ൽ എയർ കോർപ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയർലൈൻസുകൾക്കാണ് എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം