കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന അബ്ദുൾ മജീദിന്റെ മക്കളായ മുഹമ്മദ് ആജിൽ(14), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്. ട്യൂഷനു പോകുന്ന വീടിനു സമീപത്ത് കക്കൂസ് നിർമാണത്തിനു വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടികൾ വീണത്.
ഉച്ചയോടെ തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷന് പോയതായിരുന്നു ഇരുവരും. തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും സമീപവാസിയുടെ പറമ്പിലെ കുഴിയെടുത്ത വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
ട്യൂഷന് പോയ ആജിലും ഹാദിറും കളിക്കാനായി വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് പറമ്ബില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആജിലിന്‍റെയും ഹാദിറിന്‍റെയും മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രണ്ടുപേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം