പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വിൽപന നടത്തിയതിലൂടെ ബിവറേജസ് കോർപറേഷന് ലഭിച്ചത് 6 കോടി രൂപയുടെ അധിക വരുമാനം. പത്തനംതിട്ട ബിവറേജസ് കോർപ്പറേഷനിലാണ് മദ്യം കുറഞ്ഞ വിലയ്ക്ക് വിറ്റത്. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉൾപ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിച്ചത്.
1080 രൂപ വിലയുള്ള ലിങ്കൻ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കായിരുന്നു വിറ്റത്. 1240 രൂപ വിലയുള്ള റാക്ക്ഡോവ് ബ്രാൻഡിയും 400 രൂപയ്ക്കാണ് വിറ്റത്. ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരുന്നതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ.
1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്ക്കായിരുന്നു വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) 400 രൂപയായിരുന്നു ഓഫർ വില. റെഡ്ബ്ലിസ് വോഡ്കയ്ക്ക് (750 മില്ലി) 1080 രൂപയാണ് വില.
എന്നാൽ ഓഫർ വിൽപനയിൽ 400 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. ഓഫറിന്റെ കാര്യം വൈകി അറിഞ്ഞതിൽ ഒരുപാടുപേർക്ക് നിരാശയുണ്ടെന്ന് ബെവ്കോ മാനേജർ റെൻസി ഇസ്മയിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം