കൊല്ലം: മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മിനിമോളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊട്ടാരക്കര ചെങ്ങമനാട് ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് മകൻ കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം