ചവറ: നീണ്ടകരയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ യാത്രക്കാരനായ നീണ്ടകര സച്ചിൻ ഡെയിലില്‍ (അമ്പലത്തിൽ പടിഞ്ഞാറ്റതിൽ )സക്കറിയ ഫെലിക്സ് (53) ആണ് മരിച്ചത്.
കാർ ഡ്രൈവർ നീണ്ടകര സ്വദേശി ശിവൻ പിള്ള (53 ), കാർ യാത്രക്കാരായ നീണ്ടകര സ്വദേശി ജോൺ (52), ശക്തികുളങ്ങര സ്വദേശി ജോസ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പ് യാത്രക്കാർക്കും പരിക്കേറ്റു.
തമിഴ്നാട് ശിവഗംഗയിൽ വച്ച് ഇന്നലെ പുലർച്ചെ ഒന്നോടു കൂടിയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ തമിഴ്നാട് തിരുമംഗലത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സക്കറിയ ഫെലിക്സ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: ബിന്ദു. മക്കൾ :സച്ചിൻ, സാൻഡ്ര.മരുമകൾ: സോണിയ സച്ചിൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം