ഗാന്ധിനഗര്‍: മയക്കുമരുന്ന് വില്പന നടത്തിയ സഹോദരങ്ങളടക്കം മൂന്നുപേരെ എക്സൈസ് പിടികൂടി. മെഡിക്കല്‍ കോളജ് പരിസരം, കോട്ടയം ടൗണ്‍ എന്നിവിടങ്ങളില്‍ എംഡിഎംഎ വില്പന നടത്തി വന്ന ഇവരില്‍ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിറ്റ 17,660 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍ (29), സഹോദരന് റിഫാദ് കെ. നസീര്‍ ( 26 ) ഇവരുടെ സുഹൃത്തും നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയുമായ മണര്‍കാട് വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട കുന്നാംതടത്തില് കെ.ജി. ഗോപു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സഹോദരങ്ങളായ ബാദുഷ, റിഫാദ് എന്നിവര്‍ ബിസിനസില്‍ മാസ്റ്റര്‍ ബിരുദം നേടി വിദേശത്ത് ഉയര്ന്നകമ്പനികളില് ജോലി ചെയ്തിരുന്നവരാണ്. കോട്ടയം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്.
read more ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വൻ അപകടം; മൂന്ന് കുട്ടികളടക്കം 17 പേർക്കാ ദാരൂണാന്ത്യം
ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവര്‍ ക്രിമിനല്‍ക്കേസ് പ്രതിയായ ഗോപുവിന്റെ സഹായത്തോടെയാണ് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ഇവര്‍ക്കെതിരെ വിവിധ പൊലീസ്, എക്സൈസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍, മയക്കുമരുന്ന് കേസുകളുണ്ട്.
റെയ്ഡില്‍ ഇന്റലിജന്റ്സ് പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് നന്ത്യാട്ട്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്. ബിനോദ്, അനു വി. ഗോപിനാഥ്, എസ്. രാജേഷ്, എം. നൗഷാദ്, കെ.കെ. അനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, വി. വിനോദ് കുമാര്‍, കെ.ആര്. അനീഷ് രാജ്, എസ്. സുരേഷ്, എസ്. നിമേഷ്, പ്രശോഭ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിജയ രശ്മി, എക്സൈസ് ഡ്രൈവര്‍ കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം