തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി നടന്നതായി പരാതി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോൾ തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായാണ് പരാതി.
പതിനഞ്ചോളം പഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതർ അറിയിച്ചു. ആൾക്കൂട്ടത്തിൽ പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫർ എന്നയാൾ മ്യൂസിയം പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിരുന്നു.
read more സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം
കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട പഴ്സുകൾ ലഭിച്ചിരുന്നു. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നൽകാത്തവരുമുണ്ടെന്നാണ് വിലയിരുത്തൽ. പഴ്സ് കവർച്ച ചെയ്തയാളെ കണ്ടെത്താനായിട്ടില്ല.
പത്തോളം പഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളിൽനിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല. എന്നാൽ, തിരിച്ചറിയൽ കാർഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം