കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതിക്കെതിരായി വ്യാജരേഖ ചമച്ചതിന് അഭിഭാഷകനായ സി.ഷുക്കൂറിനെതിരെ കേസ്. കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് അഡ്വ.ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. അതേസമയം പരാതിക്കാരന്റെ അസാന്നിധ്യത്തില്‍ ഒരു രേഖയും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി അഭിഭാഷകന്‍ രംഗത്തെത്തി.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പരാതി നല്‍കിയത് കേസിലെ മുഖ്യ പ്രതിയെ ഒഴിവാക്കിയെന്നും ഷുക്കൂര്‍ വിശദീകരിച്ചു. കളനാട് കട്ടക്കാല്‍ ന്യൂ വൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജിയിലാണ് കേസെടുത്തത്.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീ ഷല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ കമ്പനിയുടെ ഡയറക്ടറായി അവതരിപ്പിച്ചതെന്നാണ് മുഹമ്മദ് കുഞ്ഞി ഹര്‍ജിയില്‍ പറയുന്നത്. മുസ്ലിം ലീഗ് നേതാക്കളായ മുന്‍ എംഎല്‍എ എം.സി. കമറുദ്ദിനും പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം