ശാസ്താംകോട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് കുമാറിനെ ആണ് കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട എസ്.എച്ച്.ഒ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്.
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ്.ബിയിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്‍റ്. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുമരാമത്ത് വകുപ്പു മന്ത്രി, ഡിജിപി,കൊല്ലം റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം