തിരുവനന്തപുരം : ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പ്രസ്തുത പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്. 2023 – 24 അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുക.
read more കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം
സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശം. 12 വരെയുള്ള ക്ലാസുകളിൽ കലാ കായിക വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി സർക്കാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച പരാതികളും സർക്കാരിനു ലഭിച്ചു. കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതായി ബാലാവകാശ കമ്മിഷനിലും പരാതി ലഭിച്ചു. കമ്മിഷൻ മെയ് മാസത്തിൽ സർക്കാരിനു നോട്ടിസ് അയച്ചു. തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം